Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaമലപ്പുറം വിഭജിക്കണം, പെൻഷൻ പ്രായം ഉയർത്തണം, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം…; പുതിയ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ

മലപ്പുറം വിഭജിക്കണം, പെൻഷൻ പ്രായം ഉയർത്തണം, നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണം…; പുതിയ സർക്കാരിന് മുന്നിൽ നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്നും പെൻഷൻ പ്രായം ഉയർത്തണമെന്നും അടക്കം പുതിയ സർക്കാരിന് മുന്നിൽ നിരവധി നിർദേശങ്ങൾ പങ്കുവെച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര. പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കുമെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കുറിപ്പെഴുതിയത്.

2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് പരിഷ്കാരങ്ങൾ കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന് മുന്നിലുള്ളത് എന്ന് പറഞ്ഞ് കൊണ്ടാണ് ദിലീപ് കെ കൈനിക്കര നിർദേശങ്ങൾ അക്കമിട്ട് നിരത്തിയത്. മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കണമെന്നതാണ് ഒരു നിർദേശം.

7 നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതായിരിക്കണം ഒരു ജില്ല. ഇതാണ് ഏറ്റവും അനുയോജ്യമെന്ന് താൻ കരുതുന്നു. ഭരണപരമായ എളുപ്പത്തിനും പൊതുജനങ്ങളുടെ സൗകര്യത്തിനും വേണ്ടി മലപ്പുറം ഉൾപ്പെടെയുള്ള വലിയ ജില്ലകൾ വിഭജിക്കുന്നത് നല്ലതാണെന്നാണ് ദിലീപ് പറഞ്ഞുവെയ്ക്കുന്നത്.

 

പെൻഷൻ പ്രായം 56 വയസ്സിൽനിന്ന് 60 ആയി ഉയർത്തണമെന്നും മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുതെന്നും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കണമെന്നുമാണ് ദിലീപിന്റെ മറ്റു നിർദേശങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags