Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaരാജ്യസഭയിലേക്ക് ഒരാളെയും ജയിപ്പിക്കാനാവില്ല, എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

രാജ്യസഭയിലേക്ക് ഒരാളെയും ജയിപ്പിക്കാനാവില്ല, എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പുകള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും കീറാമുട്ടിയാക്കും. 35 സീറ്റു മാത്രമാണ് ഇടതുപക്ഷത്തിന് നിയമസഭയില്‍ ഉള്ളത്. സാധാരണ ഗതിയില്‍ മൂന്ന് ഒഴിവുകള്‍ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ചുരുങ്ങിയത് 36 എംഎല്‍എമാരുടെ പിന്തുണ വേണമെന്നിരിക്കെ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയിലേക്ക് ഒരു അംഗത്തെ അയയ്ക്കണമെങ്കില്‍ ഇടതുപക്ഷം ബിജെപിയുടെ സഹായം തേടേണ്ട സ്ഥിതിയാണുള്ളത്.

അതേസമയം ഭരണപക്ഷമായ യുഡിഎഫിന് 102 എംഎല്‍എമാരാണുള്ളത്. കേരളത്തില്‍ 2027-ലും 2028-ലുമായി നടക്കാനിരിക്കുന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ (ഓരോ വര്‍ഷവും മൂന്ന് വീതം) കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് (UDF) മുഴുവന്‍ സീറ്റുകളും നേടാന്‍ സാധ്യത ഒരുങ്ങുകയാണ്.

നിയമസഭയുടെ ആകെ അംഗബലത്തെ ഒഴിവു വരുന്ന അംഗങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു വേണ്ട മിനിമം വോട്ടു നിശ്ചയിക്കുന്നത്. ഇതനുസരിച്ച് മൂന്ന് ഒഴിവു വരുന്ന തെരഞ്ഞെടുപ്പില്‍ 36 പേരുടെയും രണ്ട് ഒഴിവു വരുന്നതില്‍ 47 പേരുടെ പിന്തുണയും വേണ്ടിവരും.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ പിവി അബ്ദുള്‍ വഹാബ് (മുസ്ലിം ലീഗ്), വി ശിവദാസന്‍ (സിപിഎം), ജോണ്‍ ബ്രിട്ടാസ് (സിപിഎം) എന്നിവരുടെ കാലാവധി അടുത്ത വര്‍ഷം ഏപ്രില്‍ 20 ന് അവസാനിക്കും. ഈ ഒഴിവില്‍ ഒരാളെ ജയിപ്പിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് കഴിയില്ല. എഎ റഹിം, ജെബി മേത്തര്‍, പി സന്തോഷ് കുമാര്‍ എന്നിവരുടെ കാലാവധി 2028 ഏപ്രില്‍ രണ്ടിനും അവസാനിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags