Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaപിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം വി ഗോവിന്ദൻ

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തത്. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിച്ചു വരികയാണ് കേന്ദ്ര സർക്കാർ.

അത് പിന്തുടരുകയാണ് യുഡിഎഫ് സര്‍ക്കാര്‍. കോലീബി കാലംതൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സഹായിച്ചു. ഭരണത്തിൽ എത്തിയപ്പോൾ ആ ബന്ധം കൂടുതലായി തുടരുന്നു. പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടികളെന്നത് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഇഡിക്ക് ലഭിച്ച ഓരോ മൊഴികളും ഒന്നൊഴിയാതെ പിൻവലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ശ്രമമാണ് നടക്കുന്നത്. സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ടു മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിലുണ്ട്.

എന്തിനാണ് പണം വാങ്ങിയത് എന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് ഫണ്ട് എന്നാണ് പറഞ്ഞത്. എന്നാല്‍, 20000 രൂപയില്‍ കൂടുതലുള്ള പണം അക്കൗണ്ട് വഴിയെ വാങ്ങാവൂ. ഇഡി ശുപാര്‍ശയിലുള്ള അന്വേഷത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. രാഷ്ട്രീയ വേട്ടയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. എം.വി. ഗോവിന്ദ‍ന്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags