Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKeralaപുറത്തുനിന്ന് വൈദ്യുതി വാങ്ങി; സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ KSEB

പുറത്തുനിന്ന് വൈദ്യുതി വാങ്ങി; സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ KSEB

തിരുവനന്തപുരം: ജൂലൈ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് KSEBയ്ക്ക് അധികമായി ചെലവായ 6.29 കോടി രൂപ സെപ്റ്റംബർ മാസം സർചാർജ് ആയി ഈടാക്കാൻ തീരുമാനം. പ്രതിമാസ ബില്ല് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസ നിരക്കിലും ആയിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജൂലൈ മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ കെഎസ്ഇബിക്ക് വലിയ തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു.

കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം, ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം വൈദ്യുതി വാങ്ങുന്നതിലുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ വൈദ്യുതി ബോർഡുകൾക്ക് അധികാരമുണ്ട്.

ഇതനുസരിച്ചാണ് കെഎസ്ഇബി ഇപ്പോൾ വീണ്ടും സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സർചാർജ് ഒഴിവാക്കിയത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായിരുന്നുവെങ്കിലും, പുതിയ തീരുമാനം സാധാരണക്കാരുടെ വൈദ്യുതി ബില്ലിൽ ചെറിയ തോതിൽ വർധനവുണ്ടാകാൻ കാരണമാകും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags