Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഓണവിപണി കീഴടക്കി സപ്ലൈകോ: വിറ്റുവരവ് 207 കോടി കടന്നു, സന്ദർശിച്ചത് 26 ലക്ഷം ഉപഭോക്താക്കൾ

ഓണവിപണി കീഴടക്കി സപ്ലൈകോ: വിറ്റുവരവ് 207 കോടി കടന്നു, സന്ദർശിച്ചത് 26 ലക്ഷം ഉപഭോക്താക്കൾ

എറണാകുളം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോ നടത്തുന്ന ഔട്ട്ലെറ്റുകളിലെ ചില്ലറ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം. ഓഗസ്റ്റ് ഒന്ന് മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഉത്സവ സീസണിലെ തിരക്കുകളിലേക്ക് വിപണി പൂർണമായി കടക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സർവ്വകാല റെക്കോർഡ് വിൽപ്പനയാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും പ്രത്യേകം സജ്ജമാക്കിയ ഓണം ഫെയറുകളിലും രേഖപ്പെടുത്തുന്നത്.

സമാഹരിച്ച ആകെ തുകയിൽ 72 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും, 135 കോടി രൂപ നോൺ-സബ്‌സിഡി ഇനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭ്യമായത്. പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞ് നിർത്താൻ കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ നൽകിയതാണ് ജനങ്ങളെ സപ്ലൈകോയിലേക്ക് കൂടുതൽ ആകർഷിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടെ 26 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിവിധ വിൽപ്പനശാലകളും ഫെയറുകളും സന്ദർശിച്ചത്. ജില്ലാ – താലൂക്ക് തലങ്ങളിൽ സംഘടിപ്പിച്ച പ്രത്യേക ഫെയറുകളിൽ നിന്ന് മാത്രം രണ്ടു കോടി രൂപയുടെ വിറ്റുവരവുണ്ടായി.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ പ്രധാന നഗരങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന മെഗാ ട്രേഡ് ഫെയറുകൾക്ക് ജനങ്ങളിൽ നിന്ന് വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇതിൽ ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചിൽ നടക്കുന്ന മെഗാ ഫെയറിലാണ്. ഇവിടെ നിന്ന് മാത്രം ഇതുവരെ 32 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഓഗസ്റ്റ് 13 – ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിച്ച ഫെയറിലൂടെ 30 ലക്ഷം രൂപയുടെ വിൽപ്പനയും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags