Vazhchayugam stagingBlogNational‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ
ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാർ. ചർച്ചയിലൂടെ മാത്രമേ പരിഹാരങ്ങൾ സാധ്യമാകൂവെന്ന് അമിത് ഷാ പറഞ്ഞു.
ജനങ്ങൾക്ക് മുന്നിൽ എല്ലാം വെളിപ്പെടട്ടെയെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം ബഹളം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. “ഏത് വിഷയത്തിലും ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്, എന്നാൽ അവർ സഭയുടെ പ്രവർത്തനം അനുവദിക്കുന്നില്ല.
സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ല. എന്തുകൊണ്ടാണ് ചർച്ച നടക്കാൻ നിങ്ങൾ അനുവദിക്കാതിരുന്നത് എന്നതിനെക്കുറിച്ചും ഞാൻ ചർച്ച ചെയ്യും,” അമിത് ഷാ പറഞ്ഞു.







