Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaറോഡില്ല; ഇടമലക്കുടിയിൽ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടുതാണ്ടി ഗോത്രജനത

റോഡില്ല; ഇടമലക്കുടിയിൽ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടുതാണ്ടി ഗോത്രജനത

ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ഇടമലക്കുടിയിൽ വയോധികനായ രോഗിയെ കമ്പിൽ തുണി കെട്ടി ചുമന്ന് കാടിറങ്ങി ഗോത്രജനത. ഇടുക്കി ഇടമലക്കുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസ്സുകാരൻ മാലയപ്പനെയാണ് ചികിത്സയ്ക്കായി കിലോമീറ്ററുകളോളം ചുമന്നത്.

കമ്പിൽ തുണി കെട്ടിയുണ്ടാക്കി അതിൽ കിടത്തിയാണ് കുടിനിവാസികൾ രോഗിയെ ചുമന്നത്. പനി ബാധിച്ച് അവശനിലയിലായ മാലയപ്പന്റെ ആരോഗ്യം വഷളായതോടെയാണ് ഇയാളെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ തീരുമാനിച്ചത്.

റോഡ് സൗകര്യമില്ലാത്തതിനാൽ കുടിയിലെ നിരവധി ആളുകൾ മാറിമാറി ചുമന്നാണ് മാങ്കുളത്തിന് സമീപമുള്ള ആനക്കുളത്ത് എത്തിയത്. തുടർന്ന് അവിടെനിന്ന് വാഹനമാർഗ്ഗം അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അതേസമയം ഗൂഡല്ലാർകുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ ഗതാഗതസൗകര്യമില്ലാത്തത് വലിയ ദുരിതമാണ് മേഖലയിൽ ഉണ്ടാക്കുന്നത്.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags