Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaകാണാതായിട്ട് 12 ദിവസം; ഷിജിനെയും ജോണിനെയും കണ്ടെത്താൻ തമിഴ്‌നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ

കാണാതായിട്ട് 12 ദിവസം; ഷിജിനെയും ജോണിനെയും കണ്ടെത്താൻ തമിഴ്‌നാട് സർക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടർ

തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായം തേടി സര്‍ക്കാര്‍. ഇരുവരെയും കാണാതായി പന്ത്രണ്ടാം നാളിലാണ് സര്‍ക്കാര്‍ സഹായം തേടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ കളക്ടര്‍മാരോട് സഹായം തേടി ജില്ലാ കളക്ടര്‍ അനുകുമാരി കത്തയച്ചു.

കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലാ കളക്ടര്‍മാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിനും കളക്ടര്‍ കത്തയച്ചു. ജോണിനായി രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. നേവിയുടെ നേതൃത്വത്തിലാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി മുതലപ്പൊഴിയില്‍ എത്തിയിട്ടുണ്ട്. നേവി സ്‌കൂബ സംഘവും ഇന്ന് മുതലപ്പൊഴിയില്‍ തിരച്ചില്‍ നടത്തും. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചിലിന്റെ ഭാഗമാകും.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags