Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKeralaമുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറിനെതിരെ പരാതി

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറിനെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കത്തിയ വീട്ടമ്മയ്ക്ക് കാഴ്ച നഷ്ടമായി. മരുന്ന് മാറി നൽകിയെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ ജേക്കബ് ആന്റണിക്കെതിരെ ഇരിഞ്ചയം സ്വദേശി ഷീലയുടെ പരാതി. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് ഷീല പറയുന്നു. സ്വന്തം വീട്ടിലാണ് ഡോക്ടർ ഷീലയ്ക്ക് ചികിത്സ നൽകിയത്. ‌മരുന്നിന്റെ റിയാക്ഷൻ ആണ് ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഡോക്ടർ പറയുന്നത്.

മരുന്നു കഴിച്ച ഷീലയുടെ കാഴ്ച നഷ്ടമായി ശരീരമാസകലം പൊട്ടിയൊലിച്ചു. മുട്ടുവേദനയ്ക്ക് ആമവാതത്തിന്റെ മരുന്ന് നൽകിയെന്ന് ഷീല പറയുന്നു. രോഗം നിർണയിക്കാതെയാണ് ഡോക്ടർ മരുന്ന് നൽകിയതെന്നാണ് ഷീല ആരോപിക്കുന്നത്. മരുന്നു കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഗുരുതരാവസ്ഥയിലായി. ഇത്രയുംനാൾ പരാതി പറയാതിരുന്നത് ചികിത്സ നിഷേധിക്കുമെന്ന് പേടിച്ചിട്ടാണെന്ന് ഷീല പറയുന്നു.

എക്സ്പീരിയൻസ് ഉള്ളതിനാൽ രോഗം നിർണയിക്കേണ്ടതില്ലന്നാണ് ഡോക്ടറുടെ വിശദീകരണം. ഷീലക്ക് നൽകിയത് സന്ധിവാതത്തിന്റെ മരുന്നാണ്. നൽ‌കിയ മരുന്നിന്റെ റിയാക്ഷൻ ആണ് ഷീലയുടെ അവസ്ഥയ്ക്ക് കാരണം. രോഗിക്ക് ഇങ്ങനെ സംഭവിച്ചതിൽ വിഷമം ഉണ്ടെന്നും ഡോക്ടർ ജേക്കബ് ആന്റണി പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags