Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaഇനി ഊര്: ഗോത്ര വിഭാഗം കഴിയുന്ന ഉന്നതികളുടെ പേര് മാറ്റി സര്‍ക്കാർ; മാറ്റം മൂപ്പന്മാരുടെ അഭ്യര്‍ത്ഥനയെ തുടർന്നെന്ന് മന്ത്രി കെ എ തുളസി

ഇനി ഊര്: ഗോത്ര വിഭാഗം കഴിയുന്ന ഉന്നതികളുടെ പേര് മാറ്റി സര്‍ക്കാർ; മാറ്റം മൂപ്പന്മാരുടെ അഭ്യര്‍ത്ഥനയെ തുടർന്നെന്ന് മന്ത്രി കെ എ തുളസി

ന്യൂഡല്‍ഹി: ഗോത്ര വിഭാഗങ്ങള്‍ കഴിയുന്ന ഉന്നതികള്‍ ഇനി ഊര് എന്ന് അറിയപ്പെടും എന്ന് പ്രഖ്യാപിച്ച് പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. ഉന്നതി എന്ന പേര് ഊര് എന്നാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഗോത്ര മൂപ്പന്മാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പേര് മാറ്റം. എസ്സി വിഭാഗങ്ങള്‍ കഴിയുന്ന ഉന്നതികള്‍ ഉന്നതികളായി തന്നെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രൈബല്‍ യൂണിവേഴ്‌സിറ്റി വിഷയത്തിൽ പ്രതികരിച്ച മന്ത്രി അത് യുഡിഎഫ് സര്‍ക്കാരിന്റെ നയമാണെന്ന് ചൂണ്ടിക്കാട്ടി. ബോര്‍ഡ് കോര്‍പ്പറേഷന്‍ തീരുമാനങ്ങള്‍ വൈകുന്ന വിഷയം ഉടന്‍ പരിഹരിക്കുമെന്നും കെ എ തുളസി പറഞ്ഞു. യുഡിഎഫിന് സ്ഥാപിത താത്പര്യങ്ങളില്ലെന്നും വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്നും അവര്‍ പ്രതികരിച്ചു. സര്‍ക്കാരിന് ഒന്നും പാളിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ യോഗ്യതയെ സംബന്ധിച്ച ആരോപണങ്ങളെ തള്ളിയ കെ എ തുളസി എംപിയുടെ ഭാര്യയായത് കൊണ്ടല്ല താന്‍ മന്ത്രിയായതെന്ന് വ്യക്തമാക്കി. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാലങ്ങളായി ഏര്‍പ്പെട്ട ആളാണ് താന്‍. തന്നെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയാക്കി ചിത്രീകരിച്ചപ്പോള്‍ എംപിയുടെ ഭാര്യ മന്ത്രിയെന്ന് മാധ്യമങ്ങള്‍ പറഞ്ഞുവെന്ന പി കെ ശ്യാമളയുടെ പരാമര്‍ശത്തിലായിരുന്നു തുളസിയുടെ മറുപടി. താന്‍ ആരെയും ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വവും കെ എ തുളസിയുടെ സ്ഥാനാര്‍ഥിത്വവും രണ്ടും രണ്ടാണെന്നായിരുന്നു എന്ന് വി കെ ശ്രീകണ്ഠന്‍ എംപിയുടെ പ്രതികരണം. തുളസിയുടെ സ്ഥാനാര്‍ഥിത്വത്തെ പാര്‍ട്ടിയെ പോലെതന്നെ ജനങ്ങളും അംഗീകരിച്ചെന്ന് എംപി പറഞ്ഞു. എന്നാല്‍ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പാര്‍ട്ടിയും ജനങ്ങളും അംഗീകരിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags