Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogNational‘ആസ്‌ക് മീ എനിത്തിങ്’; ജെന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ INSTAGRAM ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

‘ആസ്‌ക് മീ എനിത്തിങ്’; ജെന്‍സിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ INSTAGRAM ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജെന്‍സിയുമായി കൂടുതല്‍ അടുത്തിടപഴകാന്‍ കഴിയുന്ന ഇന്‍സ്റ്റഗ്രാം ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡിങ് ആയിട്ടുള്ള ‘ആസ്‌ക് മീ എനിത്തിങ്’ ക്യാമ്പയിനുമായാണ് രാഹുല്‍ഗാന്ധി എത്തിയിരിക്കുന്നത്. തന്നോട് എന്തും ചോദിക്കാമെന്നും കഴിയുന്നത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമെന്നുമാണ് രാഹുല്‍ഗാന്ധി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ വഴിയാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.

ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഇതിനോടകം തന്നെ അദ്ദേഹം ഉത്തരം നല്‍കി കഴിഞ്ഞു. ജാര്‍ഖണ്ഡില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുമോ എന്ന് ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ചോദിച്ചിരുന്നു. ജാര്‍ഖണ്ഡിലെ ജെഎംഎം മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. രാജ്യത്ത് നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരെയാണ്.

ഡെറാഡൂണിലെ കോട്ടയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നാളെ അലഹബാദില്‍ നടക്കുന്ന പരിപാടിയിലും ഇത് പറയും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നു. കേന്ദ്ര സര്‍ക്കാരോ, കോണ്‍ഗ്രസ് സര്‍ക്കാരോ, ജാര്‍ഖണ്ഡ് സര്‍ക്കാരോ ആകട്ടെ, എല്ലാ സര്‍ക്കാരുകളും വിദ്യാര്‍ത്ഥികള്‍ പറയുന്നത് കേള്‍ക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags