Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaഓണം ബംപർ ഭാഗ്യക്കുറി വിൽപന കൂടി: സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്

ഓണം ബംപർ ഭാഗ്യക്കുറി വിൽപന കൂടി: സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്

തിരുവനന്തപുരം: ഓണം ബംപർ ഭാഗ്യക്കുറിയുടെ വിൽപ്പന ഗണ്യമായി കൂടവേ, ഭാഗ്യക്കുറി പരിശോധനയ്ക്കുള്ള സ്വകാര്യ ആപ്പുകൾക്ക് നിയന്ത്രണവുമായി ലോട്ടറി വകുപ്പ്. സർക്കാരിന്റെ ആപ്പ് ഉണ്ടായിട്ടും 15ലധികം സ്വകാര്യ ആപ്പുകൾ ഭാഗ്യാന്വേഷികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്ന പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ ആപ്പുകൾ പൂട്ടാൻ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് കത്ത് നൽകും.

ഭാഗ്യക്കുറി വിൽപ്പന മേഖലയിൽ സ്വകാര്യ ആപ്പുകൾ പിടിമുറുക്കിയതോടെ നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ലോട്ടറി വകുപ്പ്. സംസ്ഥാന സർക്കാർ ഭാഗ്യാന്വേഷികൾക്ക് ലോട്ടറിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കുന്നതിനായി ആപ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും കച്ചവടക്കാരും ഭാഗ്യാന്വേഷികളും കൂടുതലും ഉപയോഗിക്കുന്നത് സ്വകാര്യ ആപ്പുകൾ ആണ്.

സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നതിലൂടെ സമ്മാന തുകയിലും ടിക്കറ്റ് നമ്പറിലുമടക്കം വലിയ തെറ്റുകൾ സംഭവിക്കുന്നുണ്ടന്നാണ് കച്ചവടക്കാരുടെ പരാതി. സർക്കാർ ആപ്പിന്റെ പ്രചാരം നഷ്ടപ്പെട്ടതോടെയാണ് സ്വകാര്യ ഭീമന്മാർ ഈ മേഖല കയ്യടക്കിയത്. സംസ്ഥാന സർക്കാരിന്റെ വലിയ വരുമാന മാർഗങ്ങളിൽ ഒന്നായ ലോട്ടറി വിൽപ്പനയെ കൂടുതൽ പ്രചാരത്തിൽ ആക്കാൻ വിജിലൻസ് അന്വേഷണത്തോടൊപ്പം, ബോധവൽക്കരണ ക്യാമ്പയിനും ആരംഭിക്കാൻ ഒരുങ്ങുകയാണ് ലോട്ടറി വകുപ്പ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags