Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaKeralaമാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ വ്‌ളോഗര്‍
ഒടുവില്‍ ക്ഷമാപണം നടത്തി. നിസാം എന്ന വ്‌ളോഗറാണ് മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇയാള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ പരാതി നല്‍കിയിരുന്നു.

മണ്ണിടിച്ചില്‍ പോലെയുള്ള ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം എന്നായിരുന്നു വ്‌ലോഗറുടെ ആഹ്വാനം. മണ്ണിടിച്ചിലില്‍ ചെളിയില്‍ വീഴുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ ദൃശ്യം കാണിച്ചായിരുന്നു നിസാമിന്റെ അധിക്ഷേപം.

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് കെയുഡബ്ല്യുജെ പരാതി നല്‍കിയത്. ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാന്‍ ശ്രമിച്ച വ്ളോഗര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags